ജക്കാർത്ത: ഇന്തോനേഷ്യയിലെ വിനോദസഞ്ചാരകേന്ദ്രമായ ബാലി ദ്വീപിനു സമീപം കപ്പൽ മുങ്ങി അഞ്ചു പേർ മരിച്ചു. 29 പേരെ കാണാതായി. 31 പേരെ രക്ഷപ്പെടുത്തിയിരുന്നു. 53 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഒരു ഹെലികോപ്റ്ററും 15 ബോട്ടുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിച്ചു.